ശബരിമല മകരവിളക്ക്
ശബരിമല മകരവിളക്ക് 2026: ദർശനത്തിന് വെർച്വൽ ക്യൂ പോർട്ടലിൽ ബുക്ക് ചെയ്യാം
പത്തനംതിട്ട: ശബരിമല മകരവിളക്ക് അനുബന്ധിച്ചുള്ള ദിവസങ്ങളിലെയും തുടർന്നുള്ള കുംഭമാസ പൂജയ്ക്കുമായി ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് വെർച്വൽ ക്യൂ പോർട്ടലിൽ ബുക്ക് ചെയ്യാം. ഇന്നലെ (ശനിയാഴ്ച) വൈകീട്ട് 5.00 മണി മുതലാണ് ഇതിനുള്ള സൗകര്യം ലഭ്യമായി തുടങ്ങിയത്. ഇതനുസരിച്ച് സ്ലോട്ടുകൾ ബുക്ക് ചെയ്യാം.
വ്രതശുദ്ധിയുടെ 41 ദിനരാത്രങ്ങൾക്ക് ശേഷം ശബരിമല നട ഇന്നലെ അടച്ചു. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകീട്ട് അഞ്ചിന് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.
ജനുവരി 11 മുതൽ 14 വരെ താഴെ പറയുന്ന സംഖ്യകൾ വരെ വെർച്വൽ ബുക്കിങ് നിജപ്പെടുത്തിയിരിക്കുന്നു:
ജനുവരി 11- 70,000 പേർക്ക്
ജനുവരി 12 – 70,000 പേർക്ക്
ജനുവരി 13 – 35,000 പേർക്ക്
ജനുവരി 14 – 30,000 പേർക്ക്
അതേസമയം കഴിഞ്ഞ ദിവസമാണ് മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ പമ്പയിൽ വെച്ച് ശബരിമല അവലോകന യോഗം ചേർന്നു മകരവിളക്ക് തീർഥാടനമായി ബന്ധപ്പെട്ടായിരുന്നു യോഗം. പരാതികൾ ഇല്ലാതെ മണ്ഡലകാലം പര്യവസാനിക്കുകയാണ് എന്ന് പറഞ്ഞ മന്ത്രി വെർച്ചൽ ക്യൂ ബുക്കിങ്ങിൽ നിലവിലെ സംവിധാനം തുടരുമെന്ന് അറിയിച്ചിരുന്നു.
33,32,000 തീർഥാടകരാണ് ഡിസംബർ 25 വരെ ശബരിമലയിൽ എത്തിയതെന്നും തീർഥാടകരുടെ എണ്ണത്തിൽ ഇനിയും വർധനവ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയിൽ എത്തുന്ന ഒരു തീർത്ഥാടകൻ പോലും ദർശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന് മന്ത്രി വ്യക്തമാക്കി. തിരുവാഭരണ പാതയിൽ തടസങ്ങൾ ഉണ്ടാകില്ലെന്നും ഇതിനായി വനം വകുപ്പുമായി ചേർന്ന് പ്രവർത്തിക്കുമെന്നും മന്ത്രി വിഎൻ വാസവൻ മന്ത്രി അറിയിച്ചു.
admin