പ്രവാസി ഭാരതിയ ദിനത്തോടനുബന്ധിച്ചു എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ മാധ്യമശ്രേഷ്ഠ പുരസ്‌കാരം എം ദൗലത് ഷാ ഏറ്റുവാങ്ങി. സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എം എൽ എയുമായ വി ജോയി ചടങ്ങ് ഉൽഘാടനം ചെയ്തു.
റിപ്പോർട്ട് :സുലൈമാൻ ഖനി
പ്രസിദ്ധികരണത്തിന്
തിരുവനന്തപുരം :പ്രവാസി ഭാരതിയ ദിനത്തോടനുബന്ധിച്ചു എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ മാധ്യമശ്രേഷ്ഠ പുരസ്‌കാരം കേരള ന്യൂസ് മീഡിയ റിപ്പോർട്ടർ എം ദൗലത് ഷാ ഏറ്റുവാങ്ങി. സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എം എൽ എയുമായ വി ജോയി ചടങ്ങ് ഉൽഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഈ കെ നായനാർ പുരസ്‌കാരം മുൻ മന്ത്രി കെ ഈ ഇസ്മായിലിന് സമ്മാനിച്ചു തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി ചലച്ചിത്ര സീരിയൽ താരം സിമ ജി നായർ എന്നിവർക്കും ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. മുൻ മന്ത്രി എം എം ഹസ്സൻ കേരള ഹൈകോടതി അഡിഷണൽ അഡ്വക്കേറ്റ് ജനറൽ കെ പി ജയചന്ദ്രൻ, ഫോംക്കാനോ ഭാരവാഹികൾ എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ പ്രവാസിബന്ധു ഡോ എസ് അഹമ്മദ് സ്വാഗതവും എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ ഭാരവാഹി കടക്കൽ രമേശ് കൃതജ്ഞതയും പറഞ്ഞു.
admin