ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസിറ്റ് സംസ്ഥാന കമ്മിറ്റി യോഗം ചേർന്നു
റിപ്പോർട്ട് :സുലൈമാൻ ഖനി
തിരുവനന്തപുരം :മാധ്യമ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥ പരിഷ്കരിക്കണമെന്നും ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് മാധ്യമ പ്രവർത്തകർക്കായി മാറ്റി വച്ച 4കോടി രൂപ ചിലവിട്ട് സംസ്ഥാനത്ത് മാധ്യമ-പത്രപ്രവർത്തക ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്ന് ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസിറ്റ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.പേട്ട യംഗ് സ്റ്റേഴ്സ് ക്ലബ് ഹാളിൽ സംസ്ഥാന പ്രസിഡൻ്റ് എ.പി.ജിനൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന.സെക്രട്ടറി പോളി വടക്കൻ അദ്ധ്യക്ഷനായിരുന്നു.
രജിസ്ട്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച സുമേഷ് കൃഷ്ണനെ യോഗം അഭിനന്ദിച്ചു.
രജിസ്ട്രേഷൻ നടപടികൾക്കായി 7 പേരെയാണ് ചുമതലപ്പെടുത്തിയത്.7 പേരും തങ്ങൾ മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതായുള്ള സർക്കാർ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രപ്രകാരം അപേക്ഷിച്ചതനുസരിച്ചും മറ്റ് നടപടി ക്രമങ്ങൾ ശരിയാം വിധം സമർപ്പിച്ചതിനാലുമാണ് രജിസ്ട്രഷൻ നടപടികൾ വേഗം പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും രജിസ്ട്രേഷനായുള്ള എഴുത്തുകുത്തുകൾ പൂർത്തിയാക്കുവാനും ലേബർ ഓഫീസിൽ പോയി നിർദ്ദിഷ്ട ഫാമുകളും മറ്റും വാങ്ങിക്കൊണ്ടു വന്ന് അവ പൂരിപ്പിക്കുവാനും ആദ്യം സംസ്ഥാന സെക്രട്ടറി അബുവും പിന്നീട് എല്ലാ ദിവസവും ലേബർ ഓഫീസിൽ പോയി നടപടികൾ വേഗത്തിലാക്കുവാൻ സുമേഷ്കൃഷ്ണനും സഹകരിച്ചതായി പ്രസിഡൻ്ര് പറഞ്ഞു.
മെമ്പർഷിപ്പ് കാംപയിൻ നടത്തി ജില്ലാ കമ്മിറ്റികൾ രൂപീകരിക്കുന്നതോടൊപ്പം അതത് ജില്ലാകമ്മിറ്റികളുടെ കീഴിൽ 3 അംഗ മെമ്പർഷിപ്പ് സ്ക്രൂട്ടിനിംഗ് കമ്മിറ്റിയും അച്ചടക്ക സമിതിയും രൂപീകരിക്കുവാനും മൂന്ന് മാസത്തെ നിരീക്ഷണത്തിന് ശേഷംഅംഗത്വം നൽകുന്ന ചുമതല സ്റ്റേറ്റ് കമ്മിറ്റിയിൽ നിക്ഷിപ്തമാക്കുവാനും തീരുമാനിച്ചു.
ഈ മാസം 18 ന് എറണാകുളം ജില്ലാ പ്രവർത്തക സമ്മേളനം ചേരുവാനും സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്നും കഴിയുന്നവർ യോഗത്തിൽ പങ്കെടുക്കുവാനും തീരുമാനിച്ചു. യോഗത്തിൽവിപിൻ പുത്തൂരത്ത് (വൈസ് പ്രസിഡൻ്റ്) ,ശ്രലക്ഷ്മി ശരൺ (ട്രഷറർ),രാജൻ വി.പൊഴിയൂർ,സുമേഷ് കൃഷ്ണൻ,അനിൽരാഘവൻ,ഷീബാസൂര്യ,അബൂബക്കർ,സജീവ് ഗോപാലൻ,മനു വിൽസെന്റ്എന്നിവർപങ്കെടുത്തു.
admin