Kerala SIR Draft List
എസ്ഐആർ കരട് പട്ടിക: കൂടുതൽ പേർ പുറത്തായത് തിരുവനന്തപുരം മണ്ഡലത്തിൽ; നിങ്ങളുടെ പേര് പരിശോധിക്കാം, കൂട്ടിച്ചേർക്കേണ്ടത് ഇങ്ങനെ
തിരുവനന്തപുരം: എസ്ഐആർ കരട് പട്ടിക പുറത്തു വന്നപ്പോൾ ഏറ്റവുമധികം പേർ വോട്ടർപട്ടികയിൽനിന്ന് പുറത്തായത് തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ. 54,627 പേരാണ് ഇവിടെ നിന്ന് മാത്രം പുറത്തായത്. കരടുപട്ടികയിലില്ലാത്ത അർഹതയുള്ളവർക്ക് വോട്ടവകാശം നഷ്ടമാകില്ലെന്നാണ് അധികൃതർ പറയുന്നത്.പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് ജനുവരി 22 വരെ ആക്ഷേപങ്ങളും പരാതികളും നൽകാൻ അവസരമുണ്ട്. ഫോം 6 നൽകി അന്തിമ വോട്ടർ പട്ടികയിലേക്ക് പേര് ചേർക്കാൻ കഴിയും. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കും.
ഓരോ ജില്ലയിലും ഏറ്റവും കൂടുതൽ പേർ പുറത്തായ മൂന്ന് നിയോജകമണ്ഡലങ്ങളുടെ വിവരങ്ങൾ നോക്കാം.
തിരുവനന്തപുരം
തിരുവനന്തപുരം - 54,627, വട്ടിയൂർക്കാവ് - 49,740, നേമം - 45,618
കൊല്ലം
ഇരവിപുരം - 18,519, ചാത്തന്നൂർ - 16,899, കൊല്ലം - 16,833
ആലപ്പുഴ
മാവേലിക്കര - 18,212, കായംകുളം - 17,729, അമ്പലപ്പുഴ - 17,648
പത്തനംതിട്ട
ആറന്മുള - 28,402, തിരുവല്ല - 19,752, റാന്നി - 19,071
കോട്ടയം
കോട്ടയം - 20,750, ചങ്ങനാശേരി - 20,065, കാഞ്ഞിരപ്പള്ളി - 19,437
ഇടുക്കി
ദേവികുളം - 30,621, പീരുമേട് - 25,878, ഇടുക്കി - 23,962
എറണാകുളം
എറണാകുളം - 40,039, തൃക്കാക്കര - 39,639, തൃപ്പൂണിത്തുറ - 36,419
തൃശൂർ
ഒല്ലൂർ - 30,346, തൃശൂർ - 28,883, നാട്ടിക - 22,983
പാലക്കാട്
മലമ്പുഴ - 29,039, പാലക്കാട് - 23,507, ചിറ്റൂർ - 18,334
മലപ്പുറം
പൊന്നാനി - 18,381, തവനൂർ - 14,082, വണ്ടൂർ - 12,975
കോഴിക്കോട്
കോഴിക്കോട് നോർത്ത് - 23,709, കോഴിക്കോട് സൗത്ത് - 18,509, ബാലുശ്ശേരി - 17,606
വയനാട്
ബത്തേരി - 14,375, കൽപറ്റ - 13,311, മാനന്തവാടി - 9897
കണ്ണൂർ
അഴീക്കോട് - 11,266, കണ്ണൂർ - 11,242, ഇരിക്കൂർ - 10,539
കാസർകോട്
മഞ്ചേശ്വരം - 15,521, കാസർകോട് - 15,183, കാഞ്ഞങ്ങാട് - 10,389
മരിച്ചവർ: 6,49,885
സ്ഥലത്തില്ലാത്തവർ: 6,45,548
താമസം മാറിയവർ: 8,16,221
ഇരട്ടിപ്പുള്ളവർ: 1,36,029
മറ്റു കാരണങ്ങൾ: 1,60,830
ആകെ പുറത്തായത്: 24,08,503
ഒഴിവാക്കപ്പെട്ടവരുടെ പേര് പരിശോധിക്കേണ്ട പട്ടിക എങ്ങനെ ലഭിക്കും?
ഒഴിവാക്കപ്പെട്ടവരുടെ പട്ടിക ASD LIST എന്ന പേരിൽ മുഖ്യ തzരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിൽ ( https://voters.eci.gov.in/download-eroll?stateCode=S11 )എന്ന ലിങ്കിൽ ലഭിക്കും.
പേര് ചേർക്കേണ്ടത് എങ്ങനെ?
കേരളത്തിലുള്ളവരാണെങ്കിൽ ഫോം 6 ഉപയോഗിച്ചും പ്രവാസികളാണെങ്കിൽ ഫോം 6 എ ഉപയോഗിച്ചും പേരു ചേർക്കണം. മരണം, താമസമാറ്റം, പേര് ഇരട്ടിപ്പ് എന്നീ കാരണങ്ങളാൽ പേര് ഒഴിവാക്കാണ ഫോം 7, വിലാസം മാറ്റാനും തിരുത്തലുകൾക്കും ഫോം 8 എന്നിവയും ഉപയോഗിക്കാം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0