Vande bharat Accident
വർക്കലയിൽ വന്ദേ ഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്, ട്രെയിൻ ഒരുമണിക്കൂർ വൈകി
തിരുവനന്തപുരം: വർക്കല അകത്തുമുറിയിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഓട്ടോയിൽ ഇടിച്ച് അപകടം. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ഭാഗത്ത് കൂടി വന്ന ഓട്ടോ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്നാണ് നിഗമനം. വർക്കലക്ക് സമീപം അകത്തുമുറി സ്റ്റേഷനിലായിരുന്നു അപകടം. കാസർകോട് - തിരുവനന്തപുരം വന്ദേ ഭാരത് ആണ് ഓട്ടോയിൽ ഇടിച്ചത്.
ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. ഒരു വളവ് തിരിയുമ്പോഴാണ് ഓട്ടോ ലോക്കോ പൈലറ്റിൻ്റെ ശ്രദ്ധയിൽ പെട്ടത്. ഉടൻതന്നെ ട്രെയിനിൻ്റെ വേഗം കുറച്ചെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ഓട്ടോയുമായി ട്രെയിൻ അൽപ ദൂരം മുന്നോട്ട് നീങ്ങി. ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു.
കല്ലമ്പലം സ്വദേശി ഓട്ടോ ഡ്രൈവർ. ഇയാൾ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. സുധിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അപകടത്തെ തുടർന്ന് ഒരു മണിക്കൂർ ട്രെയിൻ പിടിച്ചിട്ടിരുന്നു. ഒരു മണിക്കൂറിനു ശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. അപകടത്തിനുശേഷം ഓട്ടോ ഡ്രൈവർ ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0