കല്ലമ്പലം ദേശീയപാതയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് 17 വിദ്യാർത്ഥികൾക്ക് പരിക്ക് . തൃശ്ശൂർ കൊടകര സൗഹൃദ എൻജിനീയറിങ് കോളേജിൽ നിന്നും വിഴിഞ്ഞം തുറമുഖത്തേക്ക് പഠനയാത്രയ്ക്കായി പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ 3:30-ഓടെയായിരുന്നു അപകടം നടന്നത്.
റിപ്പോർട്ട് :സുലൈമാൻ ഖനി
കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 വിദ്യാർത്ഥികൾക്ക് പരിക്ക്
കല്ലമ്പലം നാവായിക്കുളത്ത് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് 17 വിദ്യാർത്ഥികൾക്ക് പരിക്ക് . തൃശ്ശൂർ കൊടകര സൗഹൃദ എൻജിനീയറിങ് കോളേജിൽ നിന്നും വിഴിഞ്ഞം തുറമുഖത്തേക്ക് പഠനയാത്രയ്ക്കായി പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ 3:30-ഓടെയായിരുന്നു അപകടം നടന്നത്.
അപകടത്തിൽ ആകെ 17 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതിൽ നാല് വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമാണ്. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു എന്നാണ് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.40 ഓളം വിദ്യാർത്ഥികളും അധ്യാപകരുമായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്.പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.അപകടസമയത്ത് ഡ്രൈവർ ഉറങ്ങിപ്പോയതാണ് ബസ് നിയന്ത്രണം വിടാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
admin