യു എ ഇ വാർത്ത
പുതുവർഷത്തിൽ ഇന്ധനവില കൂടുമോ? യുഎഇയിലെ പുതിയ നിരക്കുകൾ ഉടൻ പ്രഖ്യാപിക്കും
ദുബായ്: 2026 ലേക്ക് രാജ്യം കടക്കുമ്പോൾ പ്രവാസികളായ ഡ്രൈവർമാർ ഉറ്റുനോക്കുന്നത് ജനുവരി മാസത്തെ ഇന്ധനവില പ്രഖ്യാപനത്തിലേക്കാണ്. കാരണം പുതിയ വർഷം മുതൽ ഇന്ധനവില കുറയുമോ അല്ലെങ്കിൽ വർധിക്കുമോ എന്ന ആശങ്കയാണ് പലരും പ്രകടിപ്പിക്കുന്നത്.
എന്നാൽ പുറത്ത് വരുന്ന റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിൽ ഡിസംബർ അവസാന ആഴ്ചയിലെ ആഗോള എണ്ണ വിപണിയിലുണ്ടായ നേരിയ മാറ്റങ്ങൾ ജനുവരിയിലെ പെട്രോൾ, ഡീസൽ വിലകളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്. കൂടാതെ ഡിസംബറിൽ ആഗോള എണ്ണ വിപണിയിൽ ബ്രെന്റ് ക്രൂഡ്, യുഎസ് ക്രൂഡ് ഓയിൽ എന്നിവയുടെ വിലയിൽ 4.5 ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തുകയും ചെയ്തു.
അതിനാൽ ഈ വില ഇന്ധനത്തെയും സ്വാധീനിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. യുഎസിലെ ഉയർന്ന ഡിമാൻഡും ചില രാജ്യങ്ങളിലെ സംഘർഷങ്ങളുമാണ് എണ്ണവില ഉയരാൻ കാരണമായത് എന്നും വിദഗ്ദ്ധർ വ്യക്തമാക്കി. 2025 പകുതിയോടെ ഉയർന്ന നിരക്കിലെത്തിയ ഇന്ധനവില പിന്നീട് കുറഞ്ഞെങ്കിലും ഡിസംബറോടെ വീണ്ടും ഉയരുകയായിരുന്നു.കൂടാതെ ഇന്ധനവില ജനുവരിയിൽ വില നേരിയതോതിൽ ഉയരാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. വെനിസ്വേലയിൽ നിന്നുള്ള എണ്ണ കയറ്റുമതിയിൽ നേരിട്ട കാലതാമസം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ ലഭ്യതയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഡീസൽ, ജെറ്റ് ഇന്ധനം എന്നിവയുടെ ഉത്പാദനത്തിന് ആവശ്യമായ ഹെവി ക്രൂഡ് ഓയിലിന്റെ കുറവ് വിപണിയെ സമ്മർദ്ദത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
ഇനി വില കൂടിയാൽ തന്നെ ശൈത്യകാലവും പുതുവർഷ അവധിക്കാലവും പ്രമാണിച്ച് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ധനത്തിന് ഡിമാൻഡ് വർധിച്ചതായിരിക്കും വിലക്കയറ്റത്തിന് കാരണമാകുന്നതെന്നും വ്യക്തമാക്കി. അതേസമയം എണ്ണവില കുതിച്ചുയരാതിരിക്കാൻ സഹായിക്കുന്ന ചില ഘടകങ്ങളും നിലവിലുണ്ട് എന്നും വിദഗ്ദ്ധർ വ്യക്തമാക്കി.
കൂടാതെ യുഎസിലെ എണ്ണ ശേഖരത്തിൽ ഉണ്ടായ വർധനവ് വരും വർഷത്തിലും തുടരുമെന്നും വിപണിയിൽ ആവശ്യത്തിന് എണ്ണ ലഭ്യമാണെന്ന കാരണത്താൽ വില വലിയ രീതിയിൽ ഉയരില്ല എന്നും അറിയിച്ചു. അതുകൊണ്ട് തന്നെ ജനുവരിയിൽ വലിയ മാറ്റങ്ങളില്ലാതെ ഡിസംബറിലെ വില തുടരാനുനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
ഡിസംബറിലെ അതേ നിരക്കിലോ അല്ലെങ്കിൽ വളരെ ചെറിയ മാറ്റത്തിലോ ഇന്ധന വില നിലനിന്നേക്കാം. അതേസമയം ഡിസംബർ 31 നോ അതിന് തൊട്ടുമുമ്പോ ജനുവരിയിലെ യുഎഇയിലെ ഇന്ധനവിലയിലെ ഔദ്യോഗിക നിരക്കുകൾ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0