മുന്നറിയിപ്പ്', ചെറിയ കാര്യങ്ങൾ പോലും നിയമ ലംഘനമാകാം; അറിയാതെ പോകരുത് യുഎഇയിലെ ഈ നിയമങ്ങൾ
ദുബായ്: നിയമങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ചിലപ്പോൾ അത് കനത്ത നിയമ നടപടികളിലേക്ക് മാറിയേക്കാം. അതായത് 2026 ലേക്ക് ലോകം കാലെടുത്തുവെക്കുമ്പോൾ, ദുബായിലെയും അബുദാബിയിലെയും പ്രവാസികൾ അവരുടെ ജീവിതരീതിയിലും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. കാരണം യുഎഇയിലെ നിയമങ്ങൾ വളരെ വ്യക്തവും കർശനവുമാണ്. ഒരു സൂചന പോലും തരാതെ അറിയാതെ ചെയ്യുന്ന തെറ്റുകൾക്ക് പോലും പിഴ ചുമത്തപ്പെട്ടേക്കാം.
ഓരോ പ്രവാസിയും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവർ ഓർമിപ്പിക്കുന്നു. യുഎഇയിലെ സൈബർ നിയമങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായ നിയമങ്ങളിൽ ഒന്നാണ്. നിങ്ങൾ വാട്ട്സ്ആപ്പിലോ, ഫേസ്ബുക്കിലോ, ഇൻസ്റ്റാഗ്രാമിലോ ചെയ്യുന്ന ചെറിയൊരു പിഴവ് പോലും ഗുരുതരമായ നിയമനടപടികൾക്ക് കാരണമാവാം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0