കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെയും, കേരള ഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരമുള്ള കേരള കരാട്ടെ അസോസിയേഷൻ ജനുവരി 10,11 തിയതികളിലായി കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 46- മത് സംസ്ഥാന ജൂണിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് സമാപിച്ചു
റിപ്പോർട്ട് :സുലൈമാൻ ഖനി
പ്രസിദ്ധീകരണത്തിന്
സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് സമാപിച്ചു.
കോട്ടയം : കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെയും, കേരള ഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരമുള്ള കേരള കരാട്ടെ അസോസിയേഷൻ ജനുവരി 10,11 തിയതികളിലായി കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 46- മത് സംസ്ഥാന ജൂണിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് സമാപിച്ചു.14 ജില്ലകളിൽ നിന്നായി 1200 കരാട്ടെ താരങ്ങൾ വിവിധ മത്സരയിനങ്ങളായ കത്ത, കുമിത്തെ വിഭാഗങ്ങളിലായി പങ്കെടുത്തു. അത്യന്തം വാശിയേറിയ മത്സരങ്ങളിൽ 156 പോയിന്റുകളോടെ തിരുവനന്തപുരം ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 103 പോയിന്റോടെ പാലക്കാട് ജില്ലയും, 82 പോയിന്റ് നേടി തൃശൂർ ജില്ലയും രണ്ടും,മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് കേരള കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് എസ് രഘുകുമാർ, ജനറൽ സെക്രട്ടറി പി ചന്ദ്രശേഖരപണിക്കർ,ട്രഷറർ പി പി വിജയകുമാർ എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു. ടൂർണമെൻറ് ഡയറക്ടർ ജോയിപോൾ,വൈസ് പ്രസിഡന്റ് ആർ സുരാജ്, ജോയിന്റ് സെക്രട്ടറിമാരായ എസ് വിജയൻ സമ്പത്ത് വി, റഫറി കമ്മീഷൻ ചെയർമാൻ പി സുനിൽകുമാർ,സെക്രട്ടറി അബ്ദുൾ അസീസ് കോട്ടയം ജില്ലാ കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് തോമസ് ടി എ, ജനറൽ സെക്രട്ടറി അജു എബ്രഹാം, ട്രഷറർ അനൂപ് എസ് നായർ, സംഘാടക സമിതി ചെയർമാൻ അഡ്വക്കേറ്റ് ശരത് എൽദോ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
admin