യു എ ഇ വാർത്തകൾ

അഡ്മിഷൻ ഇനി പഴയതുപോലെയല്ല; യുഎഇ സ്കൂളുകളിൽ പുതിയ പ്രായപരിധി

Dec 19, 2025 - 14:52
 0  1
യു എ ഇ വാർത്തകൾ

യുഎഇ: യുഎഇയിലെ സ്കൂൾ പ്രവേശനത്തിന്റെ കാര്യത്തിൽ ചില മാറ്റങ്ങൾ വന്നിരിക്കുന്നു. രക്ഷിതാക്കൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ് പുതിയ പ്രായപരിധി നിയമം പ്രഖ്യാപിച്ചു. 2026-2027 അധ്യയന വർഷം മുതലാണ് പുതിയ മാറ്റം നിലവിൽ വരിക. നേരത്തെ ഓഗസ്റ്റ് 31 വരെ പ്രായം കണക്കാക്കിയിരുന്ന സ്ഥാനത്ത് ഇനി മുതൽ ഡിസംബർ 31 വരെ പ്രായം കണക്കാക്കാം എന്നതാണ് പ്രധാന മാറ്റം.

പുതിയ നിയമം അനുസരിച്ച്, പ്രീ-കെജിക്ക് 3 വയസ്സ്, കെജി1ന് 4 വയസ്സ്, കെജി2ന് 5 വയസ്സ്, ഒന്നാം ക്ലാസിന് 6 വയസ്സ് എന്നിങ്ങനെയാണ് പ്രായപരിധി. ഈ പ്രായം ഡിസംബർ 31നകം പൂർത്തിയാക്കിയിരിക്കണം. ബ്രിട്ടീഷ്, ഫ്രഞ്ച്, മറ്റ് അന്താരാഷ്ട്ര പാഠ്യപദ്ധതികൾ പിന്തുടരുന്ന സ്കൂളുകൾക്കും ഇത് ബാധകമായിരിക്കും. കുട്ടികളുടെ പഠനം ഉറപ്പാക്കാനും അന്താരാഷ്ട്ര നിലവാരങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ നയങ്ങൾ മെച്ചപ്പെടുത്താനുമാണ് ഈ മാറ്റം കൊണ്ടുവരുന്നത്.

ഈ മാറ്റത്തിന് പിന്നിൽ വിശദമായ പഠനങ്ങളുണ്ട്. കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ വളർച്ചയെക്കുറിച്ചുള്ള ദേശീയ അന്തർദേശീയ പഠനങ്ങൾ വിലയിരുത്തിയാണ് ഈ തീരുമാനം. 39,000-ൽ അധികം വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇതിനായി ശേഖരിച്ചു. പ്രായം ഒരു ഘടകമാണെങ്കിലും, കുട്ടികളുടെ പഠനം മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു എന്ന് കണ്ടെത്തി. ചിലപ്പോൾ നേരത്തെ ചേരുന്ന കുട്ടികൾക്ക് മികച്ച പഠനഫലം ലഭിക്കുന്നതായും കണ്ടെത്തി.

കഴിഞ്ഞ വർഷം ഫെഡറൽ നാഷണൽ കൗൺസിൽ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളുടെ ഫലമായാണ് ഈ മാറ്റം. ഓഗസ്റ്റ് 31ന് ശേഷം ജനിച്ച കുട്ടികൾക്ക് സ്കൂളിലോ നഴ്സറിയിലോ പ്രവേശനം ലഭിക്കാതെ വരുന്ന സാഹചര്യം രക്ഷിതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കുട്ടികൾക്ക് പ്രീ-സ്കൂളിന് പ്രായം കൂടിയതും ഔപചാരിക വിദ്യാഭ്യാസം തുടങ്ങാൻ പ്രായം കുറഞ്ഞതുമായിരുന്നു പ്രശ്നം. ഈ വിഷയങ്ങൾ പരിഗണിച്ചാണ് പുതിയ പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്.ഈ മാറ്റത്തിന് പിന്നിൽ വിശദമായ പഠനങ്ങളുണ്ട്. കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ വളർച്ചയെക്കുറിച്ചുള്ള ദേശീയ അന്തർദേശീയ പഠനങ്ങൾ വിലയിരുത്തിയാണ് ഈ തീരുമാനം. 39,000-ൽ അധികം വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇതിനായി ശേഖരിച്ചു. പ്രായം ഒരു ഘടകമാണെങ്കിലും, കുട്ടികളുടെ പഠനം മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു എന്ന് കണ്ടെത്തി. ചിലപ്പോൾ നേരത്തെ ചേരുന്ന കുട്ടികൾക്ക് മികച്ച പഠനഫലം ലഭിക്കുന്നതായും കണ്ടെത്തി.

കഴിഞ്ഞ വർഷം ഫെഡറൽ നാഷണൽ കൗൺസിൽ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളുടെ ഫലമായാണ് ഈ മാറ്റം. ഓഗസ്റ്റ് 31ന് ശേഷം ജനിച്ച കുട്ടികൾക്ക് സ്കൂളിലോ നഴ്സറിയിലോ പ്രവേശനം ലഭിക്കാതെ വരുന്ന സാഹചര്യം രക്ഷിതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കുട്ടികൾക്ക് പ്രീ-സ്കൂളിന് പ്രായം കൂടിയതും ഔപചാരിക വിദ്യാഭ്യാസം തുടങ്ങാൻ പ്രായം കുറഞ്ഞതുമായിരുന്നു പ്രശ്നം. ഈ വിഷയങ്ങൾ പരിഗണിച്ചാണ് പുതിയ പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്.

യുഎഇയിലെ സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരിധി ഏകീകരിച്ചത് മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള മാതാപിതാക്കളെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്. പുതിയ നിയമപ്രകാരം, കുട്ടികൾക്ക് നിശ്ചിത പ്രായം തികയാതെ ഇനി ഒരു ക്ലാസ്സിലും പ്രവേശനം ലഭിക്കില്ല. പുതിയ നിയമത്തിന്റെ പ്രത്യാഗാതങ്ങൽ എന്തെല്ലാം ആണ്.

1. ഒരു വർഷം നഷ്ടപ്പെടാനുള്ള സാധ്യത: കട്ട്-ഓഫ് തിയതി കഴിഞ്ഞ് (ഉദാഹരണത്തിന് ഏപ്രിൽ ആദ്യവാരം) ജനിച്ച കുട്ടികൾക്ക് പ്രവേശനത്തിനായി അടുത്ത വർഷം വരെ കാത്തിരിക്കേണ്ടി വരും. ഇത് കുട്ടിയുടെ പഠനവർഷം ഒരു വർഷം വൈകാൻ കാരണമാകും.

2. നഴ്സറി ചിലവുകൾ: സ്കൂളിൽ പ്രവേശനം ലഭിക്കാത്ത സാഹചര്യം വന്നാൽ, കുട്ടികളെ ഒരു വർഷം കൂടി ഡേ കെയറിൽ വിടേണ്ടി വരുന്നത് പ്രവാസികൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും.

3. നാട്ടിലെ സ്കൂൾ മാറ്റം: നാട്ടിൽ നിന്ന് കുട്ടികളെ യുഎഇയിലേക്ക് കൊണ്ടുവരുമ്പോൾ, പ്രായപരിധിയിലെ വ്യത്യാസം കാരണം അതേ ഗ്രേഡിൽ പ്രവേശനം ലഭിക്കാതെ വരാം. ഇത് പലപ്പോഴും ഒരു ക്ലാസ് താഴെ പഠിക്കേണ്ട സാഹചര്യമുണ്ടാക്കുന്നു. എങ്കിലും, കുട്ടികൾക്ക് മാനസികവും ശാരീരികവുമായ വളർച്ച ഉറപ്പാക്കി പഠനം തുടങ്ങാം എന്ന ഗുണവും ഈ നിയമത്തിനുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0