യു എ ഇ വാർത്തകൾ

Dec 15, 2025 - 09:46
 0  1
യു എ ഇ വാർത്തകൾ

വെള്ളിയാഴ്ച പ്രാർത്ഥന സമയമാറ്റം; ദുബായ് സ്കൂളുകളിൽ പഠന സമയം ക്രമീകരിക്കുമോ? സർവേ ആരംഭിച്ചു

ദുബായ്: യുഎഇയിൽ വെള്ളിയാഴ്ച പ്രാർത്ഥനാ സമയം ഉച്ചയ്ക്ക് 12.45 ലേക്ക് മാറ്റാനുള്ള തീരുമാനത്തെ തുടർന്ന് ദുബായിലെ സ്കൂളുകൾ വാരാന്ത്യ ഷെഡ്യൂളുകളിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നു. അടുത്ത വർഷം ജനുവരി മുതൽ നടപ്പിലാക്കുന്ന പുതിയ സമയക്രമം പരിഗണിച്ച് നേരത്തെയുള്ള പിരിച്ചുവിടൽ അല്ലെങ്കിൽ ടൈംടേബിൾ പരിഷ്കരണം നടത്തുമെന്ന് സൂചന നൽകി.

ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്‌സ് ആൻഡ് സക്കാത്ത് ജനറൽ അതോറിറ്റിയാണ് പ്രാർത്ഥന സമയം 12.45 ലേക്ക് മാറ്റിയത്. ഇതിനെ തുടർന്നാണ് ദുബായിലെ വിദ്യാഭ്യാസ റെഗുലേറ്ററായ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി സ്കൂളുകളുടെ സമയം മാറ്റണമെന്ന തീരുമാനത്തിലെത്തിയത്.

ഇത് സംബന്ധിച്ച് സ്കൂൾ അധികൃതരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും അഭിപ്രായങ്ങൾ തേടി സർവേയും നടത്തും. പ്രാർത്ഥനയ്ക്ക് പോകാൻ സൗകര്യമൊരുക്കുന്നതിനായി ക്ലാസുകൾ സാധാരണ സമയത്തേക്കാൾ അൽപ്പം നേരത്തെ അവസാനിപ്പിക്കുക, ഇടവേളകളുടെ സമയം കുറച്ച് ക്ലാസുകൾ നേരത്തെ പൂർത്തിയാക്കുക എന്ന അഭിപ്രായമാണ് കൂടുതലായും വന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0