'ജാഗ്രതൈ', യുഎഇയിൽ മഴ കനക്കും; പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം
ദുബായ്: യുഎഇയിൽ ഇന്ന് മുതൽ ഒരാഴ്ചയോളം അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. പ്രധാനമായും തീരദേശ വടക്കൻ പ്രദേശങ്ങളെയാണ് ഈ കാലാവസ്ഥാ മാറ്റം കൂടുതൽ ബാധിക്കുക. മേഘാവൃതമായ ആകാശവും ഇടയ്ക്കിടെയുള്ള മഴയും താപനിലയിൽ ഗണ്യമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പെട്ടെന്നുള്ള ഈ കാലാവസ്ഥാ വ്യതിയാനം കാരണം പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് പോലീസ് ഉൾപ്പെടെയുള്ള അധികൃതർ പ്രത്യേക പൊതു സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രതിദിന ബുള്ളറ്റിൻ അനുസരിച്ച് ഇന്ന് പലയിടത്തും മേഘങ്ങൾ രൂപപ്പെടുകയും ഇത് ഇടയ്ക്കിടെ മഴയ്ക്ക് കരണമാകുകയും ചെയ്യും.
ഈ മേഘങ്ങളുടെ സാന്നിധ്യം കാരണം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റ് തുറന്ന പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയർത്താൻ കാരണമാവുകയും ചില സമയങ്ങളിൽ ദൃശ്യപരത കുറയ്ക്കുകയും ചെയ്യുമെന്നും അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
കൂടാതെ കാറ്റ് തെക്ക് കിഴക്ക് ദിശയിൽ നിന്ന് വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് കാറ്റ് മാറാൻ സാധ്യതയുണ്ടെന്നും അറിയിച്ചു. നാളെയും തിങ്കളാഴ്ച നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു. രാത്രിയിൽ അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട് എന്നാണ് അറിയിപ്പ്.
ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മേഘങ്ങൾ ഉണ്ടാകുകയും ഇത് മഴയ്ക്ക് കാരണമാകുമെന്നും അറിയിച്ചു. മിതമായതോ ശക്തമായതോ ആയ തെക്ക് കിഴക്കൻ, വടക്ക് പടിഞ്ഞാറൻ കാറ്റുകൾ ഈ ദിവസങ്ങളിൽ ഉണ്ടാകാം. ഇത് കൂടുതൽ പൊടിക്കാറ്റിനും കടലിന്റെ പ്രക്ഷുബ്ധതയ്ക്കും കാരണമാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0