20 മിനിറ്റ് യാത്ര അഞ്ച് മിനിറ്റായി കുറയും; റോഡിലെ തിരക്ക് കുറയ്ക്കാൻ വമ്പൻ പദ്ധതിയുമായി ദുബായ്
ദുബായ്: റോഡ് ഗതാഗതം മെച്ചപ്പെടുത്താനായി വമ്പൻ പദ്ധതി പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ്, അൽ ഔവിർ റോഡ്, അൽ മനാമ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കുള്ള ഇന്‍റർസെക്ഷൻ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ദുബായ് നടപ്പിലാക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ദുബായിലെ ഗതാഗതക്കുരുക്ക് കുറയുകയും യാത്ര മെച്ചപ്പെടുകയും ചെയ്യും.
2028 ൻ്റെ മൂന്നാം പാദത്തോടെ ഈ പദ്ധതി പൂർത്തിയാകും. ഇതോടെ നിലവിൽ മണിക്കൂറിൽ 5,200 വാഹനങ്ങൾ കടന്നുപോകുന്ന ഈ പാതയുടെ ശേഷി 14,400 വാഹനങ്ങളായി വർധിപ്പിക്കും. ഇത് 176 ശതമാനം വർധനവാണ്. യാത്രാ സമയം 20 മിനിറ്റിൽ നിന്ന് വെറും അഞ്ച് മിനിറ്റായി കുറയും. ദുബായിലെ ജനസംഖ്യ വർധനവിനും നഗര വികസനത്തിനും അനുസരിച്ചുള്ള മാറ്റങ്ങളാണ് ആർടിഎ ലക്ഷ്യമിടുന്നത്. ഈ പദ്ധതി കാരണം 600,000 ൽ അധികം താമസക്കാർക്കും സന്ദർശകർക്കും പ്രയോജനം ലഭിക്കും.
റോഡുകൾ, പാലങ്ങൾ, തുരങ്കങ്ങൾ എന്നിവയുടെ ശൃംഖല വികസിപ്പിക്കാനുള്ള ആർടിഎയുടെ മാസ്റ്റർ പ്ലാനിൻ്റെ ഭാഗമാണ് ഈ പദ്ധതി. വർധിച്ചുവരുന്ന ട്രാഫിക് സംഖ്യ കൈകാര്യം ചെയ്യാനും യാത്ര സുഗമമാക്കാനും ദുബായിൽ ഉടനീളം ഗതാഗത പ്രവാഹം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഈ പദ്ധതി നഗര വികസനത്തിൻ്റെയും ജനസംഖ്യാ വളർച്ചയുടെയും ആവശ്യകതകളെ പിന്തുണയ്ക്കുന്നതാണ്.' ആർടിഎ ഡയറക്ടർ ജനറൽ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0