പ്രവാസികൾക്ക് ഇനി ആശ്വാസക്കാലം; യുഎഇയിൽ വായ്പാ ഭാരം കുറയുന്നു: പലിശ നിരക്കുകളിലും കൂടുതൽ ഇളവുകൾ
ദുബായ്: ഉയർന്ന പലിശ നിരക്കുകൾ കാരണം പ്രയാസമനുഭവിച്ചിരുന്ന യുഎഇ നിവാസികൾക്ക് 2025 അവസാനത്തോടെ വൻ ആശ്വാസമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നാൽ 2026 ലും ഈ ആശ്വാസം തന്നെ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതായത് വീട് വായ്പകൾ, വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡ് കുടിശ്ശികകൾ തുടങ്ങിയവയുടെ പലിശ നിരക്കിൽ കുറവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.
ഇത് പ്രവാസികൾക്കും അതുപോലെ പ്രാദേശിക ബിസിനസുകൾക്കും ഒരുപോലെ ഗുണകരമാകുമെന്നും അറിയിച്ചു. യുഎഇ ദിർഹം അമേരിക്കൻ ഡോളറുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ അമേരിക്കയിലെ യുഎസ് ഫെഡറൽ റിസർവ് വരുത്തുന്ന മാറ്റങ്ങൾ യുഎഇയിലെ പലിശ നിരക്കുകളെ നേരിട്ട് ബാധിക്കും.
അതിനാൽ 2024 മുതൽ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ കുറവ് വരുത്തിത്തുടങ്ങിയതോടെ പ്രവാസികൾക്കും ഇത് ആശ്വാസമായി മാറുകയാണ്.2025 ലും 2026 ലും ഓരോ തവണ കൂടി പലിശ കുറയ്ക്കാനാണ് നിലവിലെ തീരുമാനം. ഈ ചെറിയ മാറ്റങ്ങൾ പോലും യുഎഇയിലെ ബാങ്കിംഗ് മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതായാണ് നിലവിൽ പുറത്ത് വരുന്ന വിവരം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0