ശിവഗിരി തീർഥാടനം

ശിവഗിരി തീർഥാടനം: വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു

Dec 19, 2025 - 08:06
 0  1
ശിവഗിരി തീർഥാടനം

തിരുവനന്തപുരം: 93-ാമത് ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 31ന് തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചിറയിന്‍കീഴ്, വര്‍ക്കല താലൂക്ക് പരിധിയിലാണ് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്.

ചിറയിന്‍കീഴ്, വര്‍ക്കല താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 31ന് അവധിയായിരിക്കും. അതേസമയം, മുന്‍ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്ന് വരെയാണ് ശിവഗിരി തീര്‍ഥാടനം .

2026 ജനുവരി അഞ്ചുവരെയുള്ള കാലയളവിൽ 93-ാമത് ശിവഗിരി തീർഥാടനം നടക്കുകയാണ്. ശിവഗിരിയിൽ വിശേഷാൽ പ്രഭാഷണ പരമ്പരയും സമ്മേളനങ്ങളും ഒരുക്കിയിട്ടുണ്ട്. തീർഥാടന പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നത് അശ്വതി തിരുനാൾ ലക്ഷ്മി ഭായിയാണ്. 20വരെ പണ്ഡിതന്മാർ നയിക്കുന്ന ഗുരുധർമ്മ പ്രബോധനം ഉണ്ടാകും.

അതേസമയം, ശിവഗിരി തീർഥാടനത്തിന് എത്തിച്ചേരുന്ന ഭക്തർക്ക് അന്നദാനത്തിനുള്ള ഉത്പന്നങ്ങൾ ഗുരുധർമ പ്രചാരണസഭ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ വിശ്വാസികളുടെ ഭവനങ്ങളിൽനിന്ന്‌ 24-ന് സംഭരിക്കും. 25ന് രാവിലെ എട്ടിന് നാഗമ്പടം മഹാദേവക്ഷേത്ര സന്നിധിയിൽനിന്ന് ശിവഗിരി മഠത്തിലെ സ്വാമി ബോധി തീർഥയുടെ നേതൃത്വത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മഹാസമാധിയിലെത്തി സമർപ്പിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0