തദ്ദേശ തെരഞ്ഞെടുപ്പ് ഫലം
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: ആദ്യ ജയം എൽഡിഎഫിന്, ലീഡ് നില മാറിമറിഞ്ഞ് നഗരസഭകൾ
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ആദ്യ ജയം എൽഡിഎഫിന്. അടൂർ ഒന്നാം വാർഡിലാൺ് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ച് പതിനെട്ടാം മിനിറ്റിലാണ് സംസ്ഥാനത്തെ ആദ്യത്തെ ഫലം പുറത്ത് വന്നത്. പത്തനംതിട്ട ജില്ലയിലെ അടൂര്‍ ഒന്നാം വാർഡില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായ ബിജു സാമുവല്‍ ആണ് വിജയിച്ചത്.
കോഴിക്കോട് മരുതോങ്കര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി രവീന്ദ്രൻ മാസ്റ്റർ വിജയിച്ചു. 202 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ജയം. എറണാകുളത്ത് 13 മുൻസിപ്പാലിറ്റികളിൽ 5 എണ്ണത്തിൽ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. തൃശൂര്‍ കോർപറേഷനില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. എല്‍ഡിഎഫാണ് ഇവിടെ രണ്ടാമത്.
ഷൊർണൂർ നഗരസഭയിൽ 3 സീറ്റുകളിൽ ബിജെപിക്ക് വിജയം. നാല് വാർഡുകൾ എണ്ണിയപ്പോഴാണ് മൂന്നു വാർഡുകളിലും ബിജെപി വിജയിച്ചത്. കൂത്തുപറമ്പ് നഗരസഭയിൽ വാർഡ് ഒന്നിൽ എൽഡിഎഫ് സ്ഥാനാർഥി എപി ശ്യാംജിത്ത് വിജയിച്ചു. രണ്ടാം വാർഡിസും എൽഡിഎഫിനാണ് ജയം, സബിനയാണ് വിജയിച്ചത്.
സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള തപാൽ ബാലറ്റുകൾ കളക്ടറേറ്റുകളിൽ കളക്ടർമാരുടെ നേതൃത്വത്തിലാണ് എണ്ണുന്നത്. ആദ്യഘട്ടത്തിൽ എൽഡിഎഫിന് മുന്നേറ്റം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0