വിവിധ ട്രെയിനുകൾക്ക് നിയന്ത്രണം
സംസ്ഥാനത്ത് ഈ മാസം ട്രെയിനുകൾക്ക് നിയന്ത്രണം; ചിലത് വഴിതിരിച്ചുവിടും, ഇവ വൈകിയോടും, വിശദമായി അറിയാം
കൊച്ചി: സംസ്ഥാനത്ത് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകൾക്ക് ജനുവരി മാസത്തിൽ നിയന്ത്രണമേർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. തിരുവനന്തപുരം ഡിവിഷന് കീഴിലാണ് നിയന്ത്രണം. ചില ട്രെയിനുകൾ വഴിതിരിച്ചുവിടുകയും. മറ്റുചില ട്രെയിനുകൾ വൈകിയോടുകയും ചെയ്യുമെന്നാണ് അറിയിപ്പ്. രണ്ട് ട്രെയിനുകളാണ് വഴി തിരിച്ചുവിടുക. നിയന്ത്രണത്തെക്കുറിച്ച് വിശദമായി അറിയാം.
ഗുരുവായൂർ - ചെന്നൈ എഗ്മൂർ എക്സ്പ്രസ് (16128) ജനുവരി 7, 8, 9, 10, 12, 13, 14, 15, 16, 17, 19, 20, 21, 22, 23, 24, 26, 27 തീയതികളിൽ കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക. ഹരിപ്പാട്, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നീ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുകളുണ്ടാകില്ല. ഇതിന് പകരം കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിക്കും.
ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22207) ജനുവരി 9 , 16, 23 തീയതികളിൽ കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക. എറണാകുളം ജങ്ഷൻ, ആലപ്പുഴ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകില്ല. പകരം എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കും.
ട്രെയിനുകൾ വൈകിയോടും
ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ് (16127) ജനുവരി 3, 10 തീയതികളിൽ അരമണിക്കൂറും 5 , 7 , 14 തീയതികളിൽ ഒന്നരമണിക്കൂറും 8 , 12 തീയതികളിൽ ഒരു മണിക്കൂർ 50 മിനിട്ടും 9, 13 തീയതികളിൽ ഒരുമണിക്കൂറും 16ന് 20 മിനിട്ടും 20 , 23 , 26 തീയതികളിൽ 2.15 മണിക്കൂറും വൈകിയോടും.
യാത്ര ആരംഭിക്കുന്നതിന് മുമ്പ് NTES / IRCTC ഔദ്യോഗിക വെബ്സൈറ്റിലോ ആപ്പിലോ അപ്ഡേറ്റ് ചെയ്ത ഷെഡ്യൂളുകൾ പരിശോധിക്കണമെന്ന് സതേൺ റെയിൽവേ അറിയിച്ചു.
admin