വിഴിഞ്ഞത്ത് തെരുവുനായ ആക്രമണം; പേവിഷബാധയേറ്റ നായയെന്ന് സംശയം! വിഴിഞ്ഞം മേഖലയിലെ കല്ലു വെട്ടാൻകുഴി, ഹാർബർ റോഡ് എന്നിവിടങ്ങളിലുള്ള തെരുവു നായ്ക്കളെ നീക്കം ചെയ്യാൻ നഗ രസഭയുടെ ആരോഗ്യവിഭാഗം അടിയന്തര നടപടിയെടുക്കണ മെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

റിപ്പോർട്ട്‌ :സുലൈമാൻ ഖനി

വിഴിഞ്ഞത്ത് തെരുവുനായ ആക്രമണം;   പേവിഷബാധയേറ്റ നായയെന്ന് സംശയം! വിഴിഞ്ഞം മേഖലയിലെ കല്ലു വെട്ടാൻകുഴി, ഹാർബർ റോഡ് എന്നിവിടങ്ങളിലുള്ള തെരുവു നായ്ക്കളെ നീക്കം ചെയ്യാൻ നഗ രസഭയുടെ ആരോഗ്യവിഭാഗം അടിയന്തര നടപടിയെടുക്കണ മെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 പേവിഷബാധയേറ്റ നായയെന്ന് സംശയം

വിഴിഞ്ഞം വിഴിഞ്ഞത്ത് രണ്ടി ടത്തായി തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കുട്ടികള ടക്കം എട്ടുപേർക്ക് പരിക്കേറ്റു. നായകൾക്ക് പേവിഷബാധയു ള്ളതായി സംശയമുണ്ട്. ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെയാ ണ് കല്ലുവെട്ടാൻകുഴി അർച്ചനാ ഓഡിറ്റോറിയത്തിനു സമീപം താ മസിക്കുന്ന മൗസിയയുടെ ഒൻപ തുവയസ്സുള്ള കുട്ടി അസിയയെ യാണ് വിട്ടുമുറ്റത്തേക്ക് ഓടികയറിയ നായ കടിച്ചത്.കുട്ടിയുടെ ഇടതുകൈയിലും കാലിലും ആഴത്തിലുള്ള മുറിവേ റ്റ് മാംസം തൂങ്ങി. ഇതേ വഴിയിൽ താമസിക്കുന്ന ഏഴുവയസ്സുകാര നായ ആദിൽ മുഹമ്മദിൻ്റെ വല തുകാലിലും തുടയിലും നായയു ടെ കടിയേറ്റും ഇരുവരെയും വി ഴിഞ്ഞം ആശുപത്രിയിലെത്തിച്ച് ചികിത്സനൽകിയശേഷം ജന റൽ ആശുപത്രിയിലേക്കു മാറ്റി.

രാവിലെ 11.30 ഓടെയാണ് വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷനു സമീപം ഡ്യൂട്ടിയിലു ണ്ടായിരുന്ന കോസ്റ്റൽ വാർ ഡൻ സുനിറ്റിന് (35) കാലിൽ കടിയേറ്റത്. വിഴിഞ്ഞം ഹാർബർ റോഡിൽ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അസികയുടെ (18) വലതുകാലിലാണ് നായയുടെ കടിയേറ്റത്. മീൻപിടിത്തം കഴിഞ്ഞു വീട്ടിലേക്കു വരുകയായി രുന്ന മൈദീൻ പിരുമുഹമ്മദി ൻ്റെ(37) ഇടതുകൈയിലെ നടു വിരലിലാണ് നായയുടെ കടിയേ റ്റത്. കടിയേറ്റ ഭാഗത്തെ മാംസം അടർന്നു

മീൻപിടിത്തം കഴിഞ്ഞശേ ഷം വീട്ടിലെ ഷെഡ്ഡിൽ ഉറങ്ങു കയായിരുന്ന ഹസനാരുടെ(60) കാലിലും കൈയിലും നായ കടി ച്ചു. തൊട്ടടുത്ത വീട്ടിൽ നിൽ ക്കുകയായിരുന്ന ഇൻസമാം ഹക്കിൻ്റെ (31) ഇടതു തുടയിൽ കടിച്ചു പരിക്കേൽപ്പിച്ചു.വിഴിഞ്ഞം ഹാർബർ റോഡിലൂടെ നടന്നുവരുകയായിരുന്ന അബു ഷൗക്കത്ത്‌ഖാൻ(56)ന്റെ വലതു കാലിലാണ് കടിയേറ്റത്. പരി ക്കേറ്റവർ വിഴിഞ്ഞം ആശുപ ത്രിയിലെത്തി ചികിത്സതേടി. ഇവരെ തുടർചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറി യിച്ചു.

വിഴിഞ്ഞം മേഖലയിലെ കല്ലു വെട്ടാൻകുഴി, ഹാർബർ റോഡ് എന്നിവിടങ്ങളിലുള്ള തെരുവു നായ്ക്കളെ നീക്കം ചെയ്യാൻ നഗ രസഭയുടെ ആരോഗ്യവിഭാഗം അടിയന്തര നടപടിയെടുക്കണ മെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.