ആറ്റിങ്ങലിൽ പോലീസിനെതിരെ ബിജെപി; പോലീസ് ഉദ്യോഗസ്ഥർ മണ്ണ് മാഫിയയുടെ ഏജന്റുമാരായെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. പി. സുധീർ; യുവമോർച്ചയുടെ ഡിവൈഎസ്പി ഓഫീസ് മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം
റിപ്പോർട്ട് :സുലൈമാൻ ഖനി
ആറ്റിങ്ങലിൽ പോലീസിനെതിരെ ബിജെപി; പോലീസ് ഉദ്യോഗസ്ഥർ മണ്ണ് മാഫിയയുടെ ഏജന്റുമാരായെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. പി. സുധീർ; യുവമോർച്ചയുടെ ഡിവൈഎസ്പി ഓഫീസ് മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം
ആറ്റിങ്ങൽ: ആറ്റിങ്ങൽ മേഖലയിൽ
മണ്ണ് മാഫിയ തഴച്ച് വളരുകയാണെന്ന് ബിജെപി ആരോപിച്ചു. അനധികൃത നിലം നികത്തൽ മണ്ണ്, കുന്നിടിക്കൽ, മണ്ണ് കടത്തൽ തുടങ്ങിയ മണ്ണ് മാഫിയാ പ്രവർത്തനങ്ങൾ ഡിവൈഎസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. പി.സുധീർ ആരോപിച്ചു.
മണ്ണ് മാഫിയയുടെ സംരക്ഷകരായി മാറിയ ഉദ്യോഗസ്ഥർ പോലീസ് സേനയ്ക്ക് അപമാനമാണെന്നും മണ്ണ് മാഫിയയിൽ നിന്ന് മാസപ്പടി വാങ്ങുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഭ്യന്തര - റവന്യു - കൃഷി തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ ഏകോപനത്തിലൂടെ മണ്ണ് മാഫിയയെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നും സുധീർആവശ്യപ്പെട്ടു.
മണ്ണ് മാഫിയയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ ഡിവൈഎസ്പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
admin