യു എ ഇ ടൂറിസം

യുഎഇ വിനോദസഞ്ചാരികളുടെ പറുദീസ; ഹോട്ടൽ താമസനിരക്കിൽ റെക്കോർഡ് കുതിപ്പ്

Dec 18, 2025 - 12:45
 0  1
യു എ ഇ ടൂറിസം

ദുബായ്: യുഎഇ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ വ്യക്തമായ സൂചനകളാണ് പുറത്തുവരുന്ന പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. 2025 ലെ ആദ്യ 10 മാസങ്ങളിൽ യുഎഇയിലെ ഹോട്ടൽ താമസം 79.3 ശതമാനത്തിലെത്തിയാതായി വ്യക്തമാകുന്നു.

ഇത് ആ ഗോളതലത്തിൽ തന്നെ മികച്ച നേട്ടങ്ങളിലൊന്നാണ്. അബുദാബിയിൽ നടന്ന 'ലോകത്തിലെ ഏറ്റവും തണുപ്പുള്ള ശൈത്യകാലം' എന്ന കാമ്പെയ്‌നിന്റെ ആറാം പതിപ്പിന്റെ ഉദ്ഘാടന വേളയിലാണ് യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മാരി ഈ വിവരങ്ങൾ പങ്കുവെച്ചത്.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 78 ശതമാനമായിരുന്ന താമസ നിരക്കാണ് ഈ വർഷം 79.3 ശതമാനമായി വർധിച്ചത്. ഹോട്ടൽ മേഖലയിൽ നിന്നുള്ള വരുമാനത്തിലും വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ പത്തു മാസത്തിനിടെ 89 ബില്യൺ ദിർഹം ഹോട്ടൽ വരുമാനമായി ലഭിച്ചു.

നിലവിൽ രാജ്യവ്യാപകമായി 1,243 ഹോട്ടലുകളിലായി 2,16,000 ലധികം മുറികൾ വിനോദസഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. യുഎഇയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ നല്ലൊരു ശതമാനം ഇപ്പോൾ ടൂറിസം മേഖലയിൽ നിന്നാണ് വരുന്നത് എന്നാണ് വ്യക്തമാകുന്നത്. കൂടാതെ സമീപകാലത്തെ കണക്കുകൾ നോക്കുമ്പോൾ ഇത് പ്രകടമാണ്.

രാജ്യത്തിന്റെ ജിഡിപിയുടെ 13 ശതമാനവും സംഭാവന ചെയ്തിട്ടുള്ളത് ടൂറിസം മേഖലയായിരുന്നു. നിലവിൽ 9,20,000 ലധികം ആളുകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ടൂറിസത്തിന്റെ ജിഡിപി സംഭാവന 17 ശതമാനമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കൂടാതെ വ്യോമയാന മേഖലയിലെ നിക്ഷേപങ്ങളും അടിസ്ഥാന സൗകര്യ വികസനവും ഇതിന് കൂടുതൽ കരുത്ത് പകരുമെന്നും അധികൃതർ വ്യക്തമാകുന്നു. 'നമ്മുടെ ശൈത്യകാലം സംരംഭകത്വമാണ്" എന്ന പുതിയ മുദ്രാവാക്യത്തോടെയാണ് ഇത്തവണത്തെ വിന്റർ കാമ്പെയ്ൻ ആരംഭിച്ചിരിക്കുന്നത്.

അതേസമയം ഈ ക്യാമ്പയിൻ യുഎഇ നിവാസികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ഇത് ചെറുകിട ബിസിനസുകാർക്കും പുതിയ സംരംഭകർക്കും വിനോദസഞ്ചാര മേഖലയുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള അവസരവും നൽകുന്നു.

ടൂറിസം മേഖലയിലെ നിക്ഷേപം ഓരോ വർഷവും വർധിച്ചു വരികയാണ്. 2023 ൽ 28.8 ബില്യൺ ദിർഹമായിരുന്ന നിക്ഷേപം 2024 ൽ 32.2 ബില്യൺ ആയി ഉയർന്നു. 2025 ഓടെ ഇത് 35.2 ബില്യൺ ദിർഹത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിനോദസഞ്ചാരത്തിന് പുറമെ യുഎഇയെ ഒരു ആഗോള നിക്ഷേപ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0