യു എ ഇ വിശേഷം

ഗ്ലോബൽ വില്ലേജ് സന്ദർശിക്കൂ, 30,000 ദിർഹം സ്വന്തമാക്കൂ; ഭാഗ്യം നിങ്ങളെ തേടിയെത്താം

Dec 18, 2025 - 12:57
 0  1
യു എ ഇ വിശേഷം

യുഎഇ: ദുബായ് ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി വീണ്ടും ഒരു സുവർണ്ണാവസരം ഒരുക്കുന്നു. പാർക്കിലെ പുതിയ വിനോദമായ 'ദി വണ്ടർ‌വേഴ്‌സിൽ കയറുന്നവർക്ക് 30,000 ദിർഹം അതായത് ഏകദേശം 6.8 ലക്ഷം രൂപ വിലമതിക്കുന്ന ബമ്പർ സമ്മാനം നേടാനുള്ള അവസരമാണ് സന്ദർശകർക്കായി നൽകുന്നത്.

വെറുമൊരു കാഴ്ച എന്നതിനപ്പുറം സന്ദർശകരെ ഒരു ഡിജിറ്റൽ ലോകത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. ഇതാണ് പ്രത്യേകത. ഗ്ലോബൽ വില്ലേജിന്റെ നിറവിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കിയിരിക്കുന്ന ഒരു നിഗൂഢ ലോകം തന്നെയാണിത്. നിങ്ങളുടെ മൊബൈൽ ഫോണിലൂടെ മാത്രം കാണാൻ കഴിയുന്ന ഒരു ഡിജിറ്റൽ ലോകം ഇവിടെ കാണാം.

ഇനി 30,000 ദിർഹം ലഭിക്കാനായി നിങ്ങൾ പാർക്കിനുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന സൂചനകൾ കണ്ടെത്തുകയും പസിലുകൾ സോൾവ് ചെയ്യുകയും വേണം. കൂടാതെ പാർക്കിലുടനീളം വ്യാപിച്ചുകിടക്കുന്ന നാല് വ്യത്യസ്ത ഡിജിറ്റൽ ലോകങ്ങളെ ബന്ധിപ്പിക്കുന്ന മറ്റ് വെല്ലുവിളികളും ഇതിലുണ്ട്. അതിനാൽ പാർക്കിലൂടെ നടക്കുമ്പോൾ ലഭിക്കുന്ന സൂചനകൾ ഉപയോഗിച്ച് കാണാതായ മാപ്പ് കഷണങ്ങൾ കണ്ടെത്തുക.ശേഷം രഹസ്യ പോർട്ടലുകൾ അൺലോക്ക് ചെയ്യുകയും വേണം. ഇങ്ങനെയാണ് ഗെയിം. ഓരോ ടാസ്ക്കുകളും പൂർത്തിയാക്കുന്നവർക്ക് ആകർഷകമായ റിവാർഡുകൾ കൂടെ ലഭിക്കും. എല്ലാ ടാസ്‌കും വിജയകരമായി പൂർത്തിയാക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്കാണ് 30,000 ദിർഹത്തിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കാൻ സാധിക്കുക.

 അതേസമയം കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുമിച്ച് പങ്കെടുക്കാൻ കഴിയുന്ന രീതിയിലാണ് വണ്ടർ‌വേഴ്‌സ് ഒരുക്കിയിട്ടുള്ളത്. മെറ്റാവേഴ്‌സ് എന്ന അത്യാധുനിക സങ്കൽപ്പത്തെ ഗ്ലോബൽ വില്ലേജിന്റെ തനതായ സംസ്കാരത്തോടും ആഘോഷങ്ങളോടും ചേർത്തുവെക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നതായും അധികൃതർ അറിയിച്ചു.

വൈകുന്നേരങ്ങളിലാണ് പാർക്ക് സജീവമാകുക. കൂടാതെ ഈ സമയങ്ങളിലാണ് വണ്ടർ‌വേഴ്‌സ് അതിന്റെ പൂർണ്ണരൂപത്തിൽ ആസ്വദിക്കാൻ കഴിയുക എന്നും അധികൃതർ വ്യക്തമാക്കി. ഗ്ലോബൽ വില്ലേജ് ആസ്വദിക്കുന്നതിനൊപ്പം തന്നെ ഈ അഡ്വെഞ്ചറിൽ പങ്കെടുത്ത് സന്ദർശകർക്ക് ഭാഗ്യം പരീക്ഷിക്കാം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0