സെൻസർ ബോർഡിന് കനത്ത തിരിച്ചടി. തമിഴ് സൂപ്പർ താരം വിജയിന്‍റെ അവസാന ചിത്രം ജനനായകന് പ്രദര്‍ശനാനുമതി നൽകി മദ്രാസ് ഹൈക്കോടതി. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതുമായി ബന്ധപ്പെട്ട് ഇന്ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയുടെ പ്രദർശനം അവസാന നിമിഷം മാറ്റിവെക്കേണ്ടി വന്നിരുന്നു. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് വിധിയുടെ പശ്ചാത്തലത്തിൽ കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചിട്ടുണ്ട്.
റിപ്പോർട്ട് :സുലൈമാൻ ഖനി
സെൻസർ ബോർഡിന് കനത്ത തിരിച്ചടി. തമിഴ് സൂപ്പർ താരം വിജയിന്‍റെ അവസാന ചിത്രം ജനനായകന് പ്രദര്‍ശനാനുമതി നൽകി മദ്രാസ് ഹൈക്കോടതി. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതുമായി ബന്ധപ്പെട്ട് ഇന്ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയുടെ പ്രദർശനം അവസാന നിമിഷം മാറ്റിവെക്കേണ്ടി വന്നിരുന്നു. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് വിധിയുടെ പശ്ചാത്തലത്തിൽ കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചിട്ടുണ്ട്.തിരിച്ചടി ഉണ്ടായെങ്കിലും സെൻസർ ബോർഡ് അപ്പീലിന് പോയേക്കുമെന്നാണ് വിവരം. മതവികാരം വ്രണപ്പെടുത്തുന്ന പരാതി ലഭിച്ചതിനെ തുടർന്ന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചിരുന്നു. ഇത് പറഞ്ഞ തീയതിയിൽ റിലീസ് ചെയ്യാതിരിക്കാനുള്ള സെൻസർ ബോർഡിന്‍റെ അന്യായ നീക്കത്തിന്റെ ഭാഗമാണ് എന്ന ആരോപണം ഉയർത്തിയാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്.
admin