കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ നയിക്കുന്ന കേരള മുസ്‌ലിം ജമാഅത്ത് കേരള യാത്ര നാളെ ജനു:15ന് (വ്യാഴം ) കൊല്ലത്ത് സ്വീകരണ സമ്മേളനം പീരങ്കിമൈതാനിയിൽ

റിപ്പോർട്ട്‌ :സുലൈമാൻ ഖനി

കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ നയിക്കുന്ന കേരള മുസ്‌ലിം ജമാഅത്ത് കേരള യാത്ര നാളെ ജനു:15ന് (വ്യാഴം ) കൊല്ലത്ത് സ്വീകരണ സമ്മേളനം പീരങ്കിമൈതാനിയിൽ

പത്രക്കുറിപ്പ്

കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ നയിക്കുന്ന കേരള മുസ്‌ലിം ജമാഅത്ത് കേരള യാത്ര നാളെ ജനു:15ന് (വ്യാഴം ) കൊല്ലത്ത് സ്വീകരണ സമ്മേളനം പീരങ്കിമൈതാനിയിൽ

കൊല്ലം: മനുഷ്യർക്കൊപ്പമെന്ന പ്രമേയവുമായി ജനുവരി ഒന്നിന് കാസർഗോഡ് നിന്ന് ആരംഭിച്ച കേരള യാത്ര നാളെ കൊല്ലത്ത്. ജില്ലാ അതിർത്തിയായ ഓച്ചിറയിൽയാത്രാ സംഘത്തെ ജില്ല നേതൃത്വങ്ങൾസ്വീകരിക്കും.

ഖലീൽ ബുഖാരി തങ്ങൾ, പേരോട് അബ്ദുൽറഹുമാൻ സഖാഫി,വണ്ടൂർ അബ്ദുൽ റഹുമാൻഫൈസി എന്നിവരെജില്ലാ നേതാക്കളായ എച്ച് ഇസ്സുദീൻകാമിൽ സഖാഫി, ഡോ എൻ ഇല്യാസ്കുട്ടി,ഡോ മുഹമ്മദ്കുത്തു സഖാഫി, സ്വീകരിക്കും.

സമസ്തയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റും ഇൻഡ്യൻ ഗ്രാന്റ് മുഫ്ത്തിയുമായ

കാന്തപുരം എ പി അബൂബക്കർ മുസലിയാർ കേരള യാത്ര നടത്തുന്നത്. ഇത് കാന്തപുരത്തിന്റെ മൂന്നാം കേരള യാത്രയാണ്. സ്വീകരണത്തിൽ സെന്ററിനറി ഗാർഡിന്റെ അകമ്പടി ഉണ്ടാകും. തുടർന്ന് യാത്രാ സംഘത്തിന് പ്രാസ്ഥാനിക ഘടകങ്ങൾ, സ്ഥാപനങ്ങൾ എന്നിവ വഴിയരികിൽ അഭിവാദ്യങ്ങളർപ്പിക്കും.തുടർന്ന് ബീച്ച് റോഡിലെ റാഹത്ത് ഹോട്ടലിൽ 10.30 ന് സ്നേഹവിരുന്നുംവിവിധ രാഷ്ട്രീയ, സാമൂഹ്യ, സാമുദായികനേതാക്കളുടെ സ്നേഹ സദസ്സും നടക്കും.

12മണിക്ക് മാധ്യമ പ്രവർത്തകരുടെ സംഗമവും വിരുന്നും.

വൈകിട്ട് 4 ന് ആശ്രാമം മൈതാനിയിൽ നിന്നും ജില്ലാ നേതാക്കൾ നയിക്കുന്ന റാലിയും തൊട്ട് പിറകിൽ സംസ്ഥാന ജില്ലാ നേതാക്കളുടെ വാഹനജാഥയും പരിശീലനംനൽകി ചിട്ടപ്പെടുത്തിയ 313 സെന്ററിനറി ഗാർഡിന്റെ മാർച്ചു മുണ്ടാകും. 

 സമസ്ത കേരള ജംഇയ്യത്തുൽ ഉലമ , കേരള മുസ് ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് , എസ് എം എ , എസ് ജെ എം, എന്നിവയുടെ ജില്ലാ ക്യാബിനറ്റംഗങ്ങൾ ജാഥ നയിക്കും. ജാഥ സ്വീകരണ സമ്മേളന നഗരിയായായ മർഹൂം പതി അബ്ദുൽ ഖാദർ മുസലിയാർ നഗർ ( പീരങ്കിമൈതാനം ) ൽ അവസാനിക്കും.

തുടർന്ന് 5 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ കേരള യാത്രാ നായകൻ ഇൻഡ്യൻ ഗ്രാന്റ് മുഫ്ത്തി കാന്തപുരം എ പി അബൂബക്കർ മുസലിയാർ മുഖ്യപ്രഭാഷണം നടത്തും. സമസ്ത വൈസ് പ്രസിഡന്റ് പി എ ഹൈദറൂസ് മുസ്ലിയാർ പ്രാരംഭ പ്രാർത്ഥനയും ധനകാര്യ മന്ത്രി എൻ ബാലഗോപാൽ ഉദ്ഘാടനവും നിർവ്വഹിക്കും. കേരള മുസ് ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്

ഡോ എൻ ഇല്യാസ്കുട്ടി അദ്ധ്യക്ഷത വഹിക്കും. യാത്ര ഉപനായകരായ ഇബ്രാഹിം ഖലീൽബുഖാരി തങ്ങൾപ്രമേയപ്രഭാഷണവും പേരോട് അബ്ദുൽ റഹുമാൻ സഖാഫി,സന്ദേശ പ്രഭാഷണവും നടത്തും.സയ്യിദ് അലിബാഫഖി, ഗതാഗത മന്ത്രി 

ഗണേശ്കുമാർ , കൊല്ലം മേയർ എ കെ ഹഫീസ്, എൻ കെ പ്രേമചന്ദ്രൻ എം പി,

എം നൗഷാദ് എം എൽ എ, പി സി വിഷ്ണുനാഥ് എം എൽ എ, സി ആർ മഹേഷ് എം എൽ എ, എസ് ജയലാൽ എംഎൽഎ , 

ഡോ.സുജിത് വിജയൻ പിള്ള എംഎൽഎ

കോവൂർ കുഞ്ഞുമോൻ എം എൽ എ , പി എസ് സുപാൽ എം എൽ എ, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, മുൻ മന്ത്രി ഷിബു ബേബി ജോൺ ,

റവ: ഫാദർ ഫിലിപ് തരകൻ, സ്വാമി സുഖകാശാനന്ദ സരസ്വതി, സി മുഹമ്മദ്ഫൈസി, ഡോ അബ്ദുൽ ഹകീം അസ്ഹരി,

കേരള മുസ്‌ലിം ജമാഅത്ത്

സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂർ അബ്ദുൽ റഹുമാൻഫൈസി, എൻ അലി അബ്ദുള്ള, മജീദ് കക്കാട് , മുസ്തഫാ മാസ്റ്റർകോഡൂർ എന്നിവരും നൗഷാദ് യൂനുസ്,എസ് എം എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ മുഹമ്മദ് കുഞ്ഞു സഖാഫി,ഏരൂർ ശംസുദ്ദീൻ മദനി, ഡോ മുഹമ്മദ് ഫാറൂഖ് നഈമി, ഷൗക്കത്ത് നഈമി, പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഇസ്സുദ്ദീൻ കാമിൽ സഖാഫി, ഡോ എൻ ഇല്യാസ്കുട്ടി, ഡോ പി എ മുഹമ്മദ് കുഞ്ഞു സഖാഫി, മണപ്പള്ളി എ കെ ഹംസാസഖാഫി , താഹാ മുസലിയാർ പരിപാടികൾ വിശദീകരിച്ചു. വെള്ളിയാഴ്ച യാത്ര തിരുവനന്തപുരത്ത് സമാപിക്കും.

🔸🔸🔸

മീഡിയ ചെയർമാൻ

കിളികൊല്ലൂർ വാഹിദ്

9605347653