തങ്ക അങ്കി ഘോഷയാത്ര

ശബരിമല തീർഥാടകരുടെ എണ്ണം 30 ലക്ഷം പിന്നിട്ടു; തങ്ക അങ്കി ഘോഷയാത്ര ഇന്നു സന്നിധാനത്ത്

Dec 26, 2025 - 14:36
 0  1
തങ്ക അങ്കി ഘോഷയാത്ര

സന്നിധാനം: ശബരിമല ദർശനത്തിനെത്തിയവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടു. ഡിസംബർ 25 വരെയുള്ള കണക്കനുസരിച്ച് 30,01,532 പേരാണ് ദർശനം നടത്തിയത്. കഴിഞ്ഞസീസണിൽ ഡിസംബർ 23ന് തന്നെ തീർഥാടകരുടെ എണ്ണം 30 ലക്ഷം പിന്നിട്ടിരുന്നു. (30,78,044 പേർ.) 2024 ഡിസംബർ 25 വരെ 32,49,756 പേരാണു ദർശനം നടത്തിയത്. 2023ൽ ഡിസംബർ 25 വരെ 28.42 ലക്ഷം ഭക്തരാണ് എത്തിയത്.

ഈ വർഷം സീസണിൻ്റെ തുടക്കത്തിൽ തന്നെ ഭക്തരുടെ അഭൂതപൂർവമായ തിരക്കിനെത്തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരം വിർച്വൽ ക്യൂവിലും, സ്‌പോട്ട് ബുക്കിങ്ങിലും കർശന നിയന്ത്രണങ്ങൾ പാലിച്ചിരുന്നു. ഇക്കുറി ഏറ്റവും കൂടുതൽ ആളുകൾ ദർശനത്തിനെത്തിയത് നട തുറന്ന് നാലുദിവസം പിന്നിട്ട നവംബർ 19നാണ്; 1,02,299 പേർ. ഏറ്റവും കുറവു പേർ എത്തിയത് ഡിസംബർ 12നും 49,738.

മുൻവർഷങ്ങളെ അപേക്ഷിച്ച് അവധിദിവസമായ ഞായറാഴ്ചകളിൽ തിരക്കുകുറവായിരുന്നു. ഈ ഞായറാഴ്ച (ഡിസംബർ 21) 61,576 പേരാണ് ദർശനത്തിനെത്തിയത്. ബാക്കി ദിവസങ്ങളിൽ എൺപതിനായിരത്തിനു മുകളിൽ ഭക്തരെത്തി. തിങ്കൾ-85847, ചൊവ്വ,-83845, ബുധൻ-85388, വ്യാഴം-89729.

മണ്ഡലപൂജയോടനുബന്ധിച്ചു വെള്ളി, ശനി (ഡിസംബർ 26,27) ദിവസങ്ങളിൽ വിർച്വൽ ക്യൂ വഴി ഭക്തരെ അനുവദിക്കുന്നതു യഥാക്രമം 30000, 35000 ആയി ചുരുക്കി. സ്‌പോട്ട്ബുക്കിംഗ് 2000 ആയും നിജപ്പെടുത്തി.തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ടു വെള്ളിയാഴ്ച രാവിലെമുതൽ പമ്പയിൽ നിന്നു ഭക്തരെ കടത്തിവിടുന്നതിൽ നിയന്ത്രണം ഏർപ്പെട്ടിത്തിയിരുന്നു. രാവിലെ ഒൻപതുവരെയുള്ള കണക്കനുസരിച്ച് 22, 039 പേർ ദർശനം നടത്തി.

തങ്ക അങ്കി ഘോഷയാത്രയ്ക്ക് വരവേൽപ്പ്

മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയ്ക്ക് വിവിധ പ്രദേശങ്ങളിൽ വരവേൽപ് നൽകി. കുമ്പഴ, പാലമറൂർ വഞ്ചിപ്പടി, മല്ലശേരിമുക്ക്, പുളിമുക്ക്, ഇളകൊള്ളൂർ വെട്ടൂർ മഹാവിഷ്ണു ക്ഷേത്ര ഗോപുരപ്പടി, ഇളകൊള്ളൂർ മഹാദേവർ ക്ഷേത്രം, ചിറ്റൂർമുക്ക്, കോന്നി ടൗൺ, ചിറയ്ക്കൽ ധർമശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം രാത്രിയിൽ ശബരിമല ഇടത്താവളമായ മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിൽ സമാപിച്ചു. ഇവിടെ നിന്നാണ് ഇന്നു രാവിലെ 7.30ന് ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ടത്. ചിറ്റൂർ മഹാദേവർ ക്ഷേത്രം, അട്ടച്ചാക്കൽ, വെട്ടൂർ ആയിരവില്ലൻ ക്ഷേത്രം വഴി മലയാലപ്പുഴ ദേവീക്ഷേത്രത്തിലേക്കു പോകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0