ഇത്തവണ ക്രിസ്മസ് അവധി ദിവസങ്ങൾ കൂടും? പരീക്ഷ ഡിസംബര്‍ 15ന് ആരംഭിക്കും, ജനുവരി അഞ്ചിന് സ്കൂൾ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ പതിനഞ്ചിന് ക്രിസ്മസ് പരീക്ഷ ആരംഭിക്കും. 23ന് പരീക്ഷ പൂര്‍ത്തിയാക്കി സ്കൂൾ അടയ്ക്കും. ജനുവരി അഞ്ചിനാകും അവധിക്ക് ശേഷം സ്കൂൾ തുറക്കുക. ഇതോടെ കുട്ടികള്‍ക്ക് 12 ദിവസം ക്രിസ്മസ് അവധി ലഭിക്കും.
പരീക്ഷാ തീയതിക്കൊപ്പം ക്രിസ്‌മസ് അവധിയിലും മാറ്റം വരുത്താൻ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യാേഗത്തിൽ ധാരണയായി. വിദ്യാഭ്യാസ നിലവാര സമിതി (ക്യുഐപി) യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടാകുക.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്നശേഷം ജനുവരി ഏഴിന് നടക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഡിസംബർ 11 മുതൽ 18 വരെയാണ് ക്രിസ്മസ് പരീക്ഷ നടത്തേണ്ടിയിരുന്നത്. എന്നാൽ ഡിസംബർ ഒൻപതിനും 11നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് പരീക്ഷ മാറ്റാൻ സർക്കാർ നിർബന്ധിതമായത്.
admin