മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തതായി ഞങ്ങൾ കേട്ടു. എന്നാൽ പിന്നീട് എന്തുണ്ടായി എന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല.!:അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ ബ്രഹ്മശ്രീ.എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി:
റിപ്പോർട്ട് :സുലൈമാൻ ഖനി
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം അതിൻ്റെ ശരിയായ ദിശയിൽ തന്നെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത് നിയമം നിയമത്തിൻ്റെ വഴിക്ക് പോകണം. കുറ്റവാളികൾ ആരായാലും, അവർ മന്ത്രിയായാലും തന്ത്രിയായാലും, അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഇപ്പോൾ തന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നു. എന്നാൽ ഈ കേസിൽ ഇനിയും ഒരുപാട് സംശയങ്ങൾ ബാക്കിയായി തുടരുന്നു
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തതായി ഞങ്ങൾ കേട്ടു. എന്നാൽ പിന്നീട് എന്തുണ്ടായി എന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല. അതുപോലെ, ഈ കവർച്ച നടന്ന കാലത്തെ ദേവസ്വം ബോർഡ് പ്രസിഡന്റും മറ്റ് അംഗങ്ങളും എന്തുകൊണ്ട് ഇപ്പോഴും നിയമത്തിന് പുറത്തുനിൽക്കുന്നു? അവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല? അവർക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല ഈ അന്വേഷണത്തിൽ വലിയ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ട് സിപിഎം നേതാക്കളെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നും സംശയമുണ്ട്. കവർച്ച ചെയ്യപ്പെട്ട സ്വർണ്ണം എവിടെയെത്തി, ആ പണം ആരുടെയൊക്കെ കൈകളിൽ എത്തി എന്നതുപോലുള്ള പ്രധാനപ്പെട്ട കാര്യങ്ങളിലേക്ക് അന്വേഷണം കടന്നുചെന്നിട്ടേയില്ല എന്നത് വ്യക്തമായ കാര്യമാണ് പൂർണ്ണമായും അത് കണ്ടെത്തണം
ഈ കേസിന് സംസ്ഥാനത്തിനകത്തും പുറത്തും ബന്ധങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് സിബിഐ, ഇഡി പോലുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കുന്നതിനെ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും എതിർക്കുന്ന നിലപാട് തന്നെ സംശയാസ്പദമാണ്. മകരവിളക്ക് അടുത്തിരിക്കെ, ഭക്തജനങ്ങളുടെ വികാരങ്ങളെ മാനിക്കാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. അതുകൊണ്ട്, അടിയന്തരമായി നിലവിലെ അന്വേഷണ സംഘം എല്ലാ ദുരൂഹതകളും നീക്കി യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അതിന് സാധിക്കാത്തപക്ഷം, അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും
അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ ബ്രഹ്മശ്രീ.എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി പ്രസ്താവനയിലൂടെ അറിയിച്ചു
admin